Wednesday, November 27, 2024

പാവറട്ടി തീർത്ഥകേന്ദ്രത്തിൽ തീരദേശ ബൈബിൾ കൺവെൻഷൻ ആരംഭിച്ചു

പാവറട്ടി: സെൻ്റ് ജോസഫ്സ് തീർത്ഥകേന്ദ്രത്തിൽ സെൻ്റ് ജോസഫ്സ് പ്രാർത്ഥന കൂട്ടായ്മയുടെ 37-ാം വാർഷികത്തോടനുബന്ധിച്ച് തീരദേശ ബൈബിൾ കൺവെൻഷന് തുടക്കമായി. തൃശ്ശൂർ അതിരൂപത മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം നിർവഹിച്ചു. റെക്ടർ ഫാ. ആൻ്റണി ചെമ്പകശ്ശേരി, ഡിവൈൻ മേഴ്സി ഫെലോഷിപ്പ് ഫാ. ജോസ് പുതിയേടത്ത്, ബ്രദർ എൽവിസ് കോട്ടൂരാൻ, സെൻ്റ് തോമസ് ആശ്രമാധിപൻ ഫാ. ജോസഫ് ആലപ്പാട്ട്, സഹ വികാരിമാരായ ഫാ. മിഥുൻ ചുങ്കത്ത്, ഫാ. ഡേവിസ് പുലിക്കോട്ടിൽ മാനേജിംഗ് ട്രസ്റ്റി കെ. ജെ. വിൻസെന്റ്, പ്രാർത്ഥനാ കൂട്ടായ്മ ലീഡർ ഒ.വി ജോയ്, ജോയ് ചിറയത്ത് എന്നിവർ സംസാരിച്ചു.  തുടർന്നുള്ള ദിവസങ്ങളിൽ വൈകീട്ട് 4.30 മുതൽ ജപമാല, കുർബാന,ആരാധന, വചന പ്രഘോഷണം എന്നിവ ഉണ്ടായിരിക്കും. ഡിസംബർ ഒന്നിന് കൺവെൻഷൻ സമാപിക്കും.

ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവം

RELATED ARTICLES
- Advertisment -

Most Popular

Recent Comments