ഗുരുവായൂർ: 2025 വർഷത്തെ ഗുരുവായൂർ ദേവസ്വം കലണ്ടർ പ്രകാശനം ചെയ്തു ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു പ്രകാശന കർമ്മം നിർവഹിച്ചു. എൻ.കെ അക്ബർ എം.എൽ.എ ക്ക് നൽകിയാണ് കലണ്ടറിൻ്റെ പ്രകാശനം നടന്നത്. നേരത്തെ ക്ഷേത്രം സോപാനപ്പടിയിൽ ശ്രീ ഗുരുവായൂരപ്പന് ആദ്യം കലണ്ടർ സമർപ്പിച്ചിരുന്നു. ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ,
ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി മനോജ്, കെ.പി വിശ്വനാഥൻ, വി.ജി രവീന്ദ്രൻ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി വിനയൻ, ഡി.എമാരായ കെ രാധിക, എം രാധ, അസി.മാനേജർ (പബ്ലിക്കേഷൻ) കെ.ജി സുരേഷ് കുമാർ, പി.ആർ.ഒ വിമൽ ജി നാഥ് എന്നിവർ ചടങ്ങിൽ സന്നിഹിതരായി. ജി.എസ്.ടി ഉൾപ്പെടെ 60 രൂപയാണ് കലണ്ടറിൻ്റെ വില. കിഴക്കേ നടയിലുള്ള ദേവസ്വം ബുക്ക്സ്റ്റാളിൽ നിന്ന് കലണ്ടർ ലഭിക്കും.
തൃപ്രയാർ ഏകാദശി സർക്കിൾ ലൈവ് ന്യൂസിൽ കാണാം