Thursday, April 3, 2025

കോൺഗ്രസ് വടക്കേക്കാട്  ബ്ലോക്ക്, മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഭരണഘടന ദിനാചരണം സംഘടിപ്പിച്ചു

വടക്കേക്കാട്: കോൺഗ്രസ് വടക്കേക്കാട്  ബ്ലോക്ക്, മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഭരണഘടന ദിനാചരണവും പ്രതിജ്ഞ സദസ്സും സംഘടിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട്  വി.കെ ഫസലുൽ അലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് അജയകുമാർ വൈലേരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് ഹസ്സൻ തെക്കേപാട്ടയിൽ സ്വാഗതം പറഞ്ഞു. തെക്കുമുറി കുഞ്ഞുമൊയ്തു, കുഞ്ഞുമൊയ്തു പറയങ്ങാട്ടിൽ, എസ്.കെ ഖാലിദ്, ഷെമീർ തൗണ്ടാട്ടയിൽ എന്നിവർ സംസാരിച്ചു. ബ്ലോക്ക് വൈസ് പ്രസിഡൻ്റ് അഷറഫ് തറയിൽ നന്ദി പറഞ്ഞു.

തൃപ്രയാർ ഏകാദശി – 2024 – വീഡിയോ

RELATED ARTICLES
- Advertisment -

Most Popular

Recent Comments