ഗുരുവായൂർ: ജീവകാരുണ്യ സംഘടനയായ ഗുരുവായൂർ സുവിതം ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സുവിത സംഗമം നടത്തി. മാത കമ്മ്യൂണിറ്റിഹാളിൽ നഗരസഭ ആരോഗ്യ വിഭാഗം സ്റ്റാൻറ്റിoങ്ങ് കമ്മിറ്റി ചെയർമാൻ എ.എസ് മനോജ് ഉദ്ഘാടനം ചെയ്തു.സുവിതം ഫൗണ്ടേഷൻ പ്രസിഡണ്ട് പി.കെ സരസ്വതി അദ്ധ്യക്ഷത വഹിച്ചു. സുവിതം സെക്രട്ടറി വരുണൻ കൊപ്പര പദ്ധതി വിവരണം നടത്തി. റിട്ടയേഡ് ലഫനന്റ് കേണൽ പി.എൻ ശാന്ത ബാംഗ്ലൂർ മുഖ്യാതിഥിയായി. നഗരസഭ കൗൺസിലർ രേണുക ശങ്കർ പെൻഷൻവിതരണം നിർവഹിച്ചു. ബാലൻ വാറണാട്ട് ആമുഖപ്രസംഗം നടത്തി. മാർട്ടിൻ ആന്റണി, എം വിജയലക്ഷി, പി.ബി സീമ, ഉഷ വേണുഗോപാൽ എന്നിവർ സംസാരിച്ചു. തുടർന്ന് കലാപരിപാടികളും സ്നേഹവിരുന്നും ഉണ്ടായി. ബാബു നെന്മിനി, പ്രഹ്ലളാദൻ മാമ്പറ്റ, രാമചചന്ദ്രൻ, എം.ആർ രാധ എന്നിവർ നേതൃത്വം നൽകി.
തൃപ്രയാർ ഏകാദശി – 2024 – വീഡിയോ