Saturday, April 12, 2025

ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ചാവക്കാട് കോർട്ട് യൂണിറ്റ് ഇന്ത്യൻ ഭരണഘടന ദിനം ആചരിച്ചു; മെംബർഷിപ്പ് ക്യാമ്പയിനും സംഘടിപ്പിച്ചു

ചാവക്കാട്: ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ചാവക്കാട് കോർട്ട് യൂണിറ്റ് ഇന്ത്യൻ ഭരണഘടന ദിനത്തോടൊപ്പം മെംബർഷിപ്പ് ക്യാമ്പയിൻ സംഘടിപ്പിച്ചു. ലോയേഴ്സ് കോൺഗ്രസ് ചാവക്കാട് കോർട്ട് യൂണിറ്റ് പ്രസിഡന്റ് അഡ്വ. തേർളി അശോകൻ അധ്യക്ഷത വഹിച്ചു . അഡ്വ കെ.പി ബക്കർ ഭരണഘടന ആമുഖം വായിച്ച് ദൃഢ പ്രതിജ്ഞ ചൊല്ലി കൊടുത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു. അഡ്വ. നാജിയ നർഗീസിന് അഡ്വ. ഫരീദാബാനു ആദ്യ മെംബർഷിപ്പ് നൽകി മെമ്പർഷിപ് ക്യാംപയിൻ ഉദ്ഘാടനം ചെയ്തു. അഭിഭാഷകരായ അനിഷ ശങ്കർ, അഹമ്മദ് ഷിബിൻ, ബിജു വലിയപറമ്പിൽ, ഫ്രെഡി ഫയസ്, സ്റ്റോബി ജോസ്, ജന്യ ചന്ദ്രൻ, സജീബ ജാവേദ്, വിജയൻ ചൊവ്വല്ലൂർ എന്നിവർ സംസാരിച്ചു.

തൃപ്രയാർ ഏകാദശി ലൈവ്

RELATED ARTICLES
- Advertisment -

Most Popular

Recent Comments