Saturday, December 20, 2025

ഗുരുവായൂർ ഏകാദശി; സ്റ്റേറ്റ് ബാങ്ക് കുടുംബവിളക്ക് കമ്മിറ്റി ഏകാദശിവിളക്ക് ആഘോഷിച്ചു

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ സ്റ്റേറ്റ് ബാങ്ക് കുടുംബവിളക്ക് കമ്മിറ്റിയുടെ ഏകാദശിവിളക്ക് ആഘോഷിച്ചു. ക്ഷേത്രത്തിൽ രാവിലെ കാഴ്ച ശീവേലിക്ക് കിഴക്കൂട്ട് അനിയൻമാരാർ മേളം നയിച്ചു. ഉച്ചതിരിഞ്ഞുള്ള കാഴ്ചശീവേലിക്കും രാത്രി വിളക്കെഴുന്നെള്ളിപ്പിനും പല്ലാവൂർ ശ്രീധരൻമാരാർ നയിച്ച പഞ്ചവാദ്യം അകമ്പടിയായി. സന്ധ്യക്ക് ദേവദത്ത് എസ് മാരാർ തായമ്പക അവതരിപ്പിച്ചു. മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ രാവിലെ മുതൽ വിവിധ കലാപരിപാടികൾ അരങ്ങേറി. വൈകീട്ട് ഭക്തിഗാനമേളയും ഉണ്ടായി. വിളക്കാഘോഷ ജനറൽ കൺവീനർ കെ രവീന്ദ്രൻ, കെ പ്രദീപ്, കെ.വി പ്രജിത്ത്, എൻ രാധാകൃഷ്ണൻ, എം.എം പ്രകാശ് എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments