ചാവക്കാട്: നവംബർ 26 ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി ഒരുമനയൂരിൽ ഒന്നുമുതൽ 19 വയസ്സ് വരെ പ്രായമുള്ള എല്ലാ കുട്ടികൾക്കും വിരനശീകരണത്തിനുള്ള ആൽബസൻഡോള്‍ ഗുളിക നൽകുന്നതിന്റെ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. ഒരുമനയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇ.ടി ഫിലോമിന ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ എല്ലാ അംഗൻവാടികളിലും വിദ്യാലയങ്ങളിലും മരുന്ന് വിതരണം നടത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഹെൽത്ത് ഇൻസ്പെക്ടർ സനൽ സംസാരിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി.എം വിദ്യാസാഗർ ബോധവൽക്കരണ ക്ലാസെടുത്തു. പഞ്ചായത്തിലെ എല്ലാ അംഗൻവാടി അധ്യാപകരും ആശാവർക്കർമാരും പരിശീലന ക്ലാസിൽ പങ്കെടുത്തു. ജൂനിയർ പബ്ലിക് നേഴ്സുമാരായ അജിത, സുമംഗല മിഡ് ലെവൽ നേഴ്സുമാരായ രേഖ, റിൻസി, ജെ.എച്ച്.ഐ സുഷിജ എന്നിവർ നേതൃത്വം നൽകി.