Thursday, April 3, 2025

ഭാരതീയ വിദ്യാനികേതൻ തൃശ്ശിവപേരൂർ ജില്ല കലോത്സവത്തിന് കൊടിയിറങ്ങി; നന്ദിക്കര ശ്രീരാമകൃഷ്ണ വിദ്യാനി കേതൻ പബ്ലിക് സ്കൂൾ ഓവറോൾ ചാമ്പ്യൻമാർ

ഏങ്ങണ്ടിയൂർ: രണ്ടുദിവസങ്ങളിലായി  ഏങ്ങണ്ടിയൂർ സരസ്വതി വിദ്യാനികേതൻ സെൻട്രൽ സ്കൂളിൽ നടന്ന ഭാരതീയ വിദ്യാനികേതൻ തൃശ്ശിവപേരൂർ  24 -ാമത് ജില്ല കലോത്സവം സമാപിച്ചു. 523 പോയിന്റ് നേടിയ നന്ദിക്കര ശ്രീരാമകൃഷ്ണ വിദ്യാനി കേതൻ പബ്ലിക് സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി. 478 പോയിൻ്റോടെ സരസ്വതി വിദ്യാനികേതൻ സെൻട്രൽ സ്കൂൾ ഏങ്ങണ്ടിയൂർ രണ്ടാം സ്ഥാനവും 473 പോയിൻ്റോടെ സരസ്വതി വിദ്യാനികേതൻ സെൻട്രൽ സ്കൂൾ കൊടകര മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവം

ശിശു വിഭാഗത്തിൽ ശ്രീരാമകൃഷ്ണ വിദ്യാനികേതൻ പബ്ലികപബ്ലിക്‌ സ്കൂൾ 80  പോയിൻ്റോടെ ഒന്നാം സ്ഥാനം നേടി. 78 പോയിൻ്റോടെ ഹരിശ്രീ വിദ്യാ നികേതൻ തിരുവി ല്വാമല രണ്ടാം സ്ഥാനവും 77 പോയിൻ്റോടെ ശ്രീനാരായണ വിദ്യാമന്ദിർ  കോടാലി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ബാലവിഭാഗത്തിൽ 189 പോയിൻ്റോടെ ശ്രീരാമ കൃഷ്ണ വിദ്യാനികേതൻ പബ്ലിക് സ്കൂളിനാണ് ഒന്നാം സ്ഥാനം. സരസ്വതി വിദ്യാനികേതൻ സെൻട്രൽ സ്കൂൾ കൊടകര 183 പോയിൻ്റോടെ രണ്ടാം സ്ഥാനവും ,181 പോയിൻ്റോടെ സരസ്വതി വിദ്യാനികേതൻ സെൻട്രൽ സ്കൂൾ ഏങ്ങണ്ടിയൂർ  മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കിഷോർ വിഭാഗത്തിൽ ശ്രീരാമ വിദ്യാനികേതൻ പബ്ലിക് സ്കൂൾ ഒന്നാം സ്ഥാനവും 233  പോയിൻ്റോടെ   സരസ്വതി വിദ്യാനികേതൻ സെൻട്രൽ സ്കൂൾ ഏങ്ങണ്ടിയൂർ  രണ്ടാം സ്ഥാനവും 214 പോയിൻ്റോടെ സരസ്വതി വിദ്യാനികേതൻ സെൻട്രൽ സ്കൂൾ കൊടകര മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവം

കലോത്സവ കൺവീനറും സ്കൂൾ പ്രിൻസിപ്പാളുമായ സി ബിന്ദു സ്വാഗതം പറഞ്ഞു. ചടങ്ങിൽ ഭാരതീയ വിദ്യാനികേതൻ തൃശൂർ ജില്ല പ്രസിഡണ്ട്  കെ.എസ് ജയചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഭാരതീയ വിദ്യാനികേതൻ സംസ്ഥാന സംഘടനാ സെക്രട്ടറി ആർ അനീഷ്, ഭാരതീയ വിദ്യാനികേതൻ സംസ്ഥാന സമിതി അംഗം ടി എൻ രാമൻ എന്നിവർ സംസാരിച്ചു. ദീനദയാൽ ട്രസ്റ്റ് ചെയർമാനും സ്കൂൾ മാനേജരുമായ കെ.കെ രാജൻ, ദീനദയാൽ ട്രസ്റ്റ് സെക്രട്ടറി ഐ.എ മോഹനൻ, ഭാരതീയ വിദ്യാനികേതൻ സംസ്ഥാന സെക്രട്ടറി ശ്രീകാന്ത് ഗുരുപദം, ഭാരതീയ വിദ്യാനികേതൻ ജില്ല വൈസ് പ്രസിഡണ്ട് സി രാകേഷ്, ഭാരതീയ വിദ്യാനികേതൻ ജില്ലാ ട്രഷറർ ദിവ്യ ഷാജി, സ്കൂൾ അക്കാദമിക് ഡയറക്ടർ ടി.ആർ വിജയം എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഭാരതീയ വിദ്യാനികേതൻ തൃശ്ശൂർ ജില്ലാ സെക്രട്ടറി എം.വി വിനോദ് നന്ദി പറഞ്ഞു. ഭാരതീയ വിദ്യാനികേതൻ സംസ്ഥാന കലോത്സവ പ്രമുഖ് കൃഷ്ണൻകുട്ടി മാസ്റ്റർ  കലാമേളയുടെ ഫലപ്രഖ്യാപനം നടത്തി. ദേശീയഗാനത്തോടെ കലോത്സവത്തിന് സമാപനമായി.

ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവം

RELATED ARTICLES
- Advertisment -

Most Popular

Recent Comments