ചാവക്കാട്: ശ്രീ വിശ്വനാഥക്ഷേത്രത്തില്‍ ഗുരുപാദപുരി അയ്യപ്പസേവാസംഘത്തിന്റെ നേതൃത്വത്തില്‍ തത്ത്വമസി ഗള്‍ഫ് കമ്മിറ്റി നടത്തുന്ന ദേശവിളക്ക് ഉത്സവം ഭക്തിസാന്ദ്രമായി. ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ നടന്നു. രാത്രി ഗുരുവായൂര്‍ ഭജനമണ്ഡലിയുടെ ഭക്തിഗാനമേളയും അരങ്ങേറി. ദീപാരാധനക്ക് ശേഷം തിരുവത്ര കാര്‍ത്ത്യായനി ഭഗവതീക്ഷേത്രത്തില്‍നിന്ന് പാലക്കൊമ്പ് എഴുന്നള്ളിപ്പ് പുറപ്പെട്ട് രാത്രി പത്തോടെ ക്ഷേത്രത്തിൽ എത്തിച്ചേർന്നു. അഞ്ഞൂറു പേരുടെ താലം, തങ്കരഥം, ഉടുക്കുപാട്ട്, ചിന്തുപാട്ട്, കാവടികള്‍, നാദസരം, പഞ്ചവാദ്യം, ആനകള്‍, തുള്ളല്‍ എന്നിവ പാലക്കൊമ്പ് എഴുന്നള്ളിപ്പിന് അകമ്പടിയായി. തുടർന്ന് ഉടുക്കുപാട്ട്, തിരിയുഴിച്ചില്‍, പാല്‍ക്കിണ്ടി എഴുന്നള്ളിപ്പ്, കനലാട്ടം, വെട്ടുംതട എന്നിവയോടെ ദേശവിളക്ക് സമാപിച്ചു. ഉച്ചക്കും രാത്രിയുമായി പതിനായിരം പേര്‍ക്ക് അന്നദാനവും ഉണ്ടായി. അയ്യപ്പസേവാസംഘം ചെയര്‍മാന്‍ ഡോ. പി.വി മധുസൂദനന്‍, കണ്‍വീനര്‍ എന്‍.വി മധു,ഭാരവാഹികളായ എന്‍.കെ പുഷ്പദാസ്, എ.എസ് സന്തോഷ്, കെ.കെ സഹദേവന്‍, കെ.എസ് വിശ്വനാഥന്‍, കെ.എന്‍ പരമേശ്വരന്‍, യു.ആര്‍ പ്രദീപ്, എന്‍.എസ് ജിതിന്‍ തുടങ്ങിയവർ നേതൃത്വം നൽകി.
ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവം