Friday, April 11, 2025

അബ്ദുൽ പുന്നയൂർക്കുളത്തിന് ഹ്യൂസ്റ്റൺ കേരള റൈറ്റേഴ്‌സ് ഫോറം പുരസ്ക്കാരം

പുന്നയൂർക്കുളം: അമേരിക്കയിലെ ഹ്യൂസ്റ്റൺ കേരള റൈറ്റേഴ്‌സ് ഫോറം ഏർപ്പെടുത്തിയ 2024ലെ സാഹിത്യത്തിനുള്ള സമഗ്ര സംഭാവന പുരസ്‌കാരം ഡിട്രോയിറ്റിലെ അമേരിക്കൻ മലയാളി എഴുത്തുകാരൻ അബ്ദുൽ പുന്നയൂർക്കുളത്തിന് സമർപ്പിച്ചു. എറണാകുളം പ്രസ്സ് ക്ലബിൽ വെച്ച് അബ്ദുൾ പുന്നയൂർക്കുളത്തിന് ഫോറം പ്രതിനിധി മാത്യു നെല്ലിക്കുന്ന് പുരസ്ക്കാരം സമ്മാനിച്ചു. ടി മോഹൻ ബാബു ആമുഖഭാഷണം നടത്തി. ഹക്കീം വെളിയത്ത്, പ്രദീപ് നാരായണൻ, റഷീദ് കെ മൊയ്തു, രാജൻ പുഷ്പാഞ്ജലി, സജീഷ് പെരുമുടിശ്ശേരി എന്നിവർ സംസാരിച്ചു. തുടർന്ന് കേരള റൈറ്റേഴ്‌സ് ഫോറത്തിന്റെ വാർഷിക പ്രസിദ്ധീകരണമായ ‘ശരത്കാല സന്ധ്യയുടെ മണിമുഴക്കങ്ങൾ’ എന്ന പുസ്തകം എം.വി ജോസിന് നൽകി മാത്യു നെല്ലിക്കുന്ന് പ്രകാശനം നിർവ്വഹിച്ചു.

ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവം

RELATED ARTICLES
- Advertisment -

Most Popular

Recent Comments