ഗുരുവായൂർ: തൊഴിയൂർ സെന്റ് ജോർജ് ഹയർ സെക്കന്ററി സ്കൂളിൽ ഗുരുവായൂർ നഗരസഭ ഒന്നാം വാർഡ് വികസന സമിതിയും പൂക്കോട് കൃഷി കൂട്ടവും സ്കൂൾ വിദ്യാർത്ഥികളും സംയുക്തമായി പച്ചക്കറി കൃഷി ആരംഭിച്ചു. ഗുരുവായൂർ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് ഉത്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ഫൈസൽ പൊട്ടത്തയിൽ അധ്യക്ഷത വഹിച്ചു. പൂക്കോട് കൃഷി അസിസ്റ്റന്റ് ഓഫീസർ ഷിബി,ഗുരുവായൂർ നഗരസഭ തൊഴിലുറപ്പ് എ. ഇ.അബി,പൂക്കോട് കൃഷിക്കൂട്ടം കൺവീനർ വി. കെ.നൗഫൽ, പി. ടി. എ.കമ്മിറ്റി അംഗം ഇർഷാദ് എന്നിവർ സംസാരിച്ചു. സ്കൂൾ പ്രധാന അധ്യാപിക പി. എസ്.പ്രീതി സ്വാഗതവും അദ്ധ്യാപകൻ റഈസ് നന്ദിയും പറഞ്ഞു. വിദ്യാർത്ഥികളിൽ കൃഷി ഒരു സംസ്കാരമായി വളർത്തുന്നതിനും വീടുകളിൽ ഒരു പച്ചക്കറിതോട്ടം എന്ന ആശയം വിദ്യാർത്ഥികളുടെ സഹായത്തോടെ നടപ്പിലാക്കുന്നതിനും വേണ്ടിയാണ് ഇത്തരം പ്രവർത്തിക്ക് തുടക്കം കുറിച്ചത്. പി. ടി. എ.അംഗങ്ങൾ, രക്ഷിതാക്കൾ തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.
ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവം