വടക്കേകാട്: വൈലത്തൂർ അഞ്ഞൂർ റോഡിൽ താമരക്കുളങ്ങര ക്ഷേത്രത്തിന് സമീപം സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. സ്കൂട്ടർ യാത്രികരായ മൂന്ന് പേർക്ക് പരിക്ക്. പുന്നയൂർക്കുളം സ്വദേശിനി ഗോവിന്ദപുരത്ത് വീട്ടിൽ രമ്യ(37), വെളിയത്ത് വീട്ടിൽ സുധർമ(35), റിഷികേഷ്(2) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് വൈകീട്ട് 4.30 ഓടെയായിരുന്നു അപകടം. പരിക്കേറ്റവരെ വൈലത്തൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവം