ചാവക്കാട്: കേരളോത്സവം-2024 ൻ്റെ ഭാഗമായി ചാവക്കാട് നഗരസഭാ തലത്തിലുള്ള കലാ കായിക മത്സരങ്ങൾ 2024 ഡിസംബർ 4 മുതൽ 14 വരെയുള്ള ദിനങ്ങളിൽ സംഘടിപ്പിക്കും. മത്സരയിനങ്ങളിൽ പങ്കെടുക്കുവാൻ താത്‌പര്യമുള്ളവർക്ക് സംസ്ഥാന യുവജന ക്ഷേമബോർഡിൻ്റെ www.ksywb.kerala.gov.in എന്ന വെബ് പോർട്ടൽ വഴി ഓൺലൈൻ ആയി മാത്രം 30.11.2024 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. മത്സരത്തിൽ പങ്കെടുക്കുന്നവർ ആദ്യം വ്യക്തിപരമായി രജിസ്റ്റർ ചെയ്യേണ്ടതും ഏതെങ്കിലും ക്ലബ്ബുകൾക്ക് കീഴിൽ മൽസരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പ്രതിനിധാനം ചെയ്യുന്ന ക്ലബ്ബിന്റെ പേരുകൂടി ചേർത്ത് രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് നഗരസഭാ ആരോഗ്യ വിഭാഗവുമായോ യുവജന ക്ഷേമവകുപ്പിൻ്റെ നഗരസഭാതല കോ-ഓഡിനേറ്ററുടെ 7558866733 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്. സംസ്ഥാന യവജനക്ഷേമ ബോർഡിൻ്റെയും, നഗരസഭയുടേയും നിർദ്ദേശങ്ങൾ പാലിക്കാതെ സമർപ്പിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ലെന്ന് നഗരസഭാ സെക്രട്ടറി എം.എസ് ആകാശ് അറിയിച്ചു.
ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവം