Thursday, February 26, 2026

സ്വര്‍ണ വില 57,800 രൂപയായി: നാല് ദിവസത്തിനിടെ കൂടിയത് 2,320 രൂപ

തൃശൂർ: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 640 രൂപകൂടി 57,800 രൂപയായി. ഗ്രാമിന്റെ വില 7145 ല്‍ നിന്നും 7225 രൂപയായി. ഇതോടെ നാല് ദിവസത്തിനുള്ളില്‍ പവന് 2,320 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. നവംബര്‍ 17ന് 55,480 രൂപയായിരുന്നു പവന്റെ വില. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 77,102 രൂപയാണ്. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് 2,644 ഡോളര്‍ നിലവാരത്തിലെത്തി.

ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവം

RELATED ARTICLES
- Advertisment -

Most Popular

Recent Comments