ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽ സമാപിച്ച ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവം യൂട്യൂബ് ലൈവ് സ്ട്രീമിങ് വഴി ഏറ്റവും കൂടുതൽ പേർ കണ്ടത് സർക്കിൾ ലൈവ് ന്യൂസിലൂടെ. മൂന്നു ദിവസത്തെ യൂട്യൂബ് ലൈവ് സ്ട്രീമിങിലൂടെ ഇതുവരെ 30,000 ഓളം പേർ സർക്കിൾ ലൈവ് ന്യൂസ് യൂട്യൂബ് ചാനലിലൂടെ കലോത്സവം കണ്ട് ആസ്വദിച്ചു കഴിഞ്ഞു. കലോത്സവത്തിന്റെ പ്രധാന വേദിയിൽ മാത്രമായിരുന്നു സർക്കിൾ ലൈവ് ന്യൂസ് ലൈവ് സ്ട്രീമിങ് ഒരുക്കിയിരുന്നത്. രണ്ടാം ദിനത്തിലെ യൂട്യൂബ് ലൈവ് സ്ട്രീമിങ് വഴി മാത്രം 9800 പേരും മൂന്നാം ദിനം 11, 750 പേരും അവസാന ദിനം 7755 പേരും സർക്കിൾ ലൈവ് ന്യൂസിലൂടെ കൗമാര പ്രതിഭകളുടെ മൽസരങ്ങൾ കണ്ടു. മാധ്യമ പ്രവർത്തകൻ തൃപ്രയാർ സ്വദേശി അഭിഷേകിൻ്റെ നേതൃത്വത്തിലായിരുന്നു ലൈവ് സ്ട്രീമിങ്. ഫേസ്ബുക്ക് പേജിലും ലൈവ് സ്ട്രീമിങ് ഒരുക്കിയിരുന്നു. വാർത്തകളുടെ ഏകോപനത്തിന് സർക്കിൾ ലൈവ് ന്യൂസ് റിപ്പോർട്ടർ കെ.എസ് പാർവ്വതിയും നേതൃത്വം നൽകി. പ്രേക്ഷകരുടെ പിന്തുണക്ക് സർക്കിൾ ലൈവ് ന്യൂസ് ടീം നന്ദി അറിയിച്ചു. കലോത്സവം ലൈവ് സ്ട്രീമിങ് നൽകിയതിന് സർക്കിൾ ലൈവ് ന്യൂസ്, ചാവക്കാട് ഓൺലൈൻ, സി.സിടിവി പ്രതിനിധികളെ കലോത്സവ സമാപന ചടങ്ങിൽ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഉപഹാരങ്ങൾ നൽകി ആദരിച്ചു.
ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവം – രണ്ടാം ദിനത്തിലെ സർക്കിൾ ലൈവ് ന്യൂസ് യൂട്യൂബ് ലൈവ് സ്ട്രീമിങ്
ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവം – മൂന്നാം ദിനത്തിലെ സർക്കിൾ ലൈവ് ന്യൂസ് യൂട്യൂബ് ലൈവ് സ്ട്രീമിങ്
ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവം – നാലാം ദിനത്തിലെ സർക്കിൾ ലൈവ് ന്യൂസ് യൂട്യൂബ് ലൈവ് സ്ട്രീമിങ്