ഗുരുവായൂർ: ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവത്തിൽ എത്തിച്ചേരുന്ന വിദ്യാർത്ഥികൾ കൃത്യമായ അച്ചടക്കം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തേണ്ടത് അതത് സ്കൂളുകളിലെ അധ്യാപകരും രക്ഷിതാക്കളും പി.ടി.എ കമ്മിറ്റിയുമാണെന്ന് പോലീസ്. കലോൽസവ വേദികളിൽ വിദ്യാർത്ഥികൾ തമ്മിൽ ഏതെങ്കിലും തരത്തിലുള്ള വാക്ക് തർക്കങ്ങളിലോ സംഘർഷങ്ങളിലോ ഏർപ്പെട്ടാൽ പരിപൂർണ്ണ ഉത്തരവാദിത്വം അതത് സ്കൂളുകളിലെ അധ്യാപകരും രക്ഷിതാക്കളും പി.ടി.എ കമ്മിറ്റിക്കുമായിരിക്കുമെന്നും ഇത്തരം സംഘർഷങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും ഗുരുവായൂർ ടെമ്പിൾ പോലിസ് സ്റ്റേഷൻ ഇൻസ്പെക്ടർ അറിയിച്ചു. കലോൽസവത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ നടക്കും. നവംബർ 22 ന് സമാപിക്കും.