ഗുരുവായൂർ: ദൃശ്യ ഗുരുവായൂരിൻ്റെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം നടന്നു. നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ദൃശ്യ പ്രസിഡണ്ട് കെ.കെ ഗോവിന്ദദാസ് അദ്ധ്യക്ഷത വഹിച്ചു. കവി പ്രൊഫ. കെ വി രാമകൃഷ്ണൻ അനുഗ്രഹ പ്രഭാഷണം നടത്തി. നഗരസഭ ചെയർമാൻ പ്രൊഫ. കെ.വി രാമകൃഷ്ണനെ ഉപഹാരവും പൊന്നാടയും നൽകി ആദരിച്ചു. നാദസ്വര വിദ്വാൻ ഗുരുവായൂർ മുരളിയെ പ്രൊഫ. കെ.വി രാമകൃഷ്ണൻ മെമൻ്റൊയും പൊന്നാടയും നൽകി ആദരിച്ചു. വിദ്യാഭ്യാസ കലാ കായിക മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച കുടുംബാംഗങ്ങളെ കുടുംബ സംഗമത്തിൽ ഉപഹാരം നൽകി അനുമോദിച്ചു. തുടർന്ന് ഗ്രാൻ്റ് മ്യൂസിക്കൽസ് തൃശൂരിൻ്റെ സഹായത്തോടെ ദൃശ്യ കുടുംബാംഗങ്ങൾ അവതരിപ്പിച്ച ഗാനമേള ഉണ്ടായി. സെക്രട്ടറി ആർ.രവികുമാർ, വൈസ് പ്രസിഡന്റ് അരവിന്ദൻ പല്ലത്ത്, ട്രഷറർ വി.പി ആനന്ദൻ, വി.പി ഉണ്ണികൃഷ്ണൻ, എം ശശികുമാർ, പി ശ്യാംകുമാർ എന്നിവർ സംസാരിച്ചു.