ചാവക്കാട്: ചാവക്കാട് കോഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ 2025 ലെ ഭരണി മഹോത്സവത്തിന്റെ നോട്ടീസ് പ്രകാശനം നടന്നു. ക്ഷേത്രോത്സവകമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ഷേത്രം ഭരണ സമിതി അംഗങ്ങളുടേയും ജീവനക്കാരുടേയും മാതൃസമിതി അംഗങ്ങളുടേയും ഭക്തജനങ്ങളുടേയും സാന്നിധ്യത്തിൽ ക്ഷേത്രാങ്കണത്തിൽ വെച്ച് ആദ്യ കോപ്പി ദേവീ സമർപ്പണാർത്ഥം മേൽശാന്തി ശ്രീപതി എമ്പ്രാന്തിരിക്ക് ക്ഷേത്രോത്സവം കമ്മിറ്റി പ്രസിഡണ്ട് സുരേഷ് പുതുമന കൈമാറി. പിന്നീട് ഭരണ സമിതിക്കു വേണ്ടി രാധാകൃഷ്ണൻ മാസ്റ്റർ കാക്കശ്ശേരിയും , മാതൃസമിതിക്ക് വേണ്ടി മാതൃസമിതി സെക്രട്ടറി ഗീതാ ബാബു, ക്ഷേത്രം ജീവനക്കാർക്ക് വേണ്ടി ക്ഷേത്രം മേനേജർ കെ.വിദ്യസാഗർ എന്നിവർ നോട്ടീസ് ഏറ്റുവാങ്ങി. 2025 ഫെബ്രുവരി 5 ബുധനാഴ്ച ഉത്സവം ആഘോഷിക്കും.
ക്ഷേത്ര കമ്മിറ്റി വൈസ് പ്രസിഡന്റ് സേതുമാധവൻ, സെക്രട്ടറി അനൂപ് കണ്ടംമ്പുള്ളി, ജോയിന്റ് സെക്രട്ടറി സൽജി കുമാർ കണ്ടംമ്പുള്ളി, ട്രഷറർ മഹേഷ് കല്ലായി എന്നിവർ നേതൃത്വം നൽകി.പ്രഭാത ഭക്ഷണവും പായസ വിതരണവും ഉണ്ടായി.