ഗുരുവായൂർ: മമ്മിയൂർ ദേശവിളക്കിന്റെ ഭാഗമായി ദേശവിളക്ക് കുറിക്കൽ ചടങ്ങ് നടന്നു. ഡിസംബർ 14 ലാണ് ദേശവിളക്ക് ആഘോഷിക്കുക. മമ്മിയൂർ മഹാദേവ ക്ഷേത്രസന്നിധിയിൽ നടന്ന ചടങ്ങിൽ മരത്തംകോട് മഠപതി ജയദേവൻ സ്വാമി കാർമ്മികത്വം വഹിച്ചു. ഭക്തസംഘം പ്രസിഡണ്ട് സി അനികുമാർ ,സെക്രട്ടറി പി സുനിൽകുമാർ, അരവിന്ദൻ പല്ലത്ത്, കെ.കെ ഗോവിന്ദദാസ്, കെ നാരായണ പണിക്കർ, രാജഗോപാൽ മുള്ളത്ത്, പ്രഭാകരൻ മങ്ങാട്ട്, ഉണ്ണികൃഷ്ണൻ പല്ലത്ത്, ഒ രതീഷ്, ഗോപൻ താഴിശ്ശേരി, സേതുമാധവൻ പല്ലത്ത്, മുരളീധരൻ പാരാത്ത്, അംബിക പുല്ലാട്ട്, ശോഭന കൂടത്തിങ്കൽ, സരള മുള്ളത്ത് എന്നിവർ പങ്കെടുത്തു.