ചാവക്കാട്: താങ്ങും തണലും ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ തൃശ്ശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ കാൻസർ വിഭാഗത്തിലേക്ക് 10 വീൽ ചെയറുകൾ നൽകി. വടക്കാഞ്ചേരി എം.എൽ.എ സേവിയർ ചിറ്റിലപ്പള്ളിയിൽ നിന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട് ഷഹന എം കാദർ വീൽചെയറുകൾ ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. താങ്ങും തണലും ട്രസ്റ്റ് ജനറൽ സെക്രട്ടറി, മുഹമ്മദ് സാലിഹ് കൊല്ലംകുഴി അധ്യക്ഷത വഹിച്ചു. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഷഹന എം ഖാദർ, നഴ്സിംഗ് സൂപ്രണ്ട് ലിസി റ്റി.എൽ, എ.ആർ.എം.ഒ ഡോക്ടർ നോനോം ചെല്ലപ്പൻ, ട്രസ്റ്റ് ഭാരവാഹികളായ ഷെജി വലിയകത്ത്, അബ്ദുള്ള തെരുവത്ത്, ഡോക്ടർ മുഹമ്മദ് ഷാഫി, അബ്ദുൽ കാദർ മുസ്ലിംവീട്ടിൽ, ഡോക്ടർ നാദിർ അബ്ദുൽ റസാക്ക്, റെജിൻ മുജീബ്, സിയാദ് മണത്തല, ഷിഹാബ് മണത്തല, ഷിഹാബ് ചീനപ്പുള്ളി, ഷെരീഫ് ചോലക്കുണ്ടിൽ, നാസർ പറമ്പൻസ്, എന്നിവർ നേതൃത്വം നൽകി. തൃശ്ശൂർ മെഡിക്കൽ കോളജിലെ ക്യാൻസർ വാർഡിലെ കിടപ്പു രോഗികൾക്ക് പ്രഭാത ഭക്ഷണവും എല്ലാ ദിവസവും നൽകി തുടങ്ങി. കൂടാതെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ കഞ്ഞി വിതരണവും, ആരാരുമില്ലാത്ത കിടപ്പു രോഗികൾക്ക് അഞ്ചു വർഷമായി ഭക്ഷണവും നൽകി വരുന്നുണ്ട്. ചാവക്കാട് നഗരസഭയിലെ അതി ദാരിദ്രരായ കുടുംബങ്ങൾക്ക് ഒരു വർഷമായി പെൻഷൻ വിതരണവും സംഘടന നടത്തുന്നുണ്ട്.