ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം കൃഷ്ണഗീതി ദിനാഘോഷത്തിൻ്റെ ഭാഗമായി കൃഷ്ണനാട്ടവും കൃഷ്ണ ഗീതിയും ദേശീയ സെമിനാർ നടത്തി. കൂടിയാട്ടം കലാകാരി ഉഷ നങ്ങ്യാർ സെമിനാർ ഉദ്ഘാടനം ചെയ്തു. തുടർന്ന് കൃഷ്ണനാട്ടവും നാട്യ പാരമ്പര്യവും എന്ന വിഷയത്തിൽ ആദ്യ പ്രബന്ധവും ഉഷ നങ്ങ്യാർ അവതരിപ്പിച്ചു. തുടർന്ന് കൃഷ്ണനാട്ടത്തിലെ ഭക്തി എന്ന വിഷയത്തിൽ ഡോ.പി നാരായണൻ നമ്പൂതിരി പ്രബന്ധം അവതരിപ്പിച്ചു. സെമിനാറിൽ ഡോ. ലക്ഷ്മി ശങ്കർ മോഡറേറ്ററായി. ദേവസ്വം പബ്ലിക്കേഷൻ അസി.മാനേജർ കെ.ജി സുരേഷ് കുമാർ, കലാനിലയം സുപ്രണ്ട് മുരളി പുറനാട്ടുകര എന്നിവർ സന്നിഹിതരായി.
സെമിനാറിൽപങ്കെടുക്കാൻ കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.