കടപ്പുറം: കുട്ടികളിൽ ശുചിത്വശീലം രൂപപ്പെടുത്തുന്നതിന് എന്റെ പാത്രം നിന്റെ കണ്ണാടി പദ്ധതിയുമായി കടപ്പുറം പഞ്ചായത്ത്. അങ്കണവാടികളിലുമുള്ള കുട്ടികളിൽ ഭക്ഷണം പാഴാക്കിക്കളയുന്ന ശീലം മാറ്റിയെടുക്കുവാനായാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഭക്ഷണം കഴിച്ച് കഴിഞ്ഞാൽ ഓരോ കുട്ടിയും അവരുടെ പാത്രം ചങ്ങാതിമാർക്ക് മുഖം നോക്കാൻ കാണിച്ചുകൊടുക്കണം. ഭക്ഷ്യവസ്തുക്കൾ ഒന്നുംതന്നെ ബാക്കിവെച്ച് മാലിന്യം ഉത്പാദിപ്പിക്കരുതെന്നാണ് ഇതിലൂടെ പഞ്ചായത്ത് ലക്ഷ്യമിടുന്നത്.