ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ 2024 നവംബർ മാസത്തെ ഭണ്ഡാരം എണ്ണൽ ഇന്ന് പൂർത്തിയായയപ്പോൾ ലഭിച്ചത് 5,10,07,365 രൂപ. 2 കിലോ 461ഗ്രാം സ്വർണ്ണവും 16 കിലോ 470ഗ്രാം വെള്ളിയും ലഭിച്ചു. കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം രൂപയുടെ 52 ഉം നിരോധിച്ച ആയിരം രൂപയുടെ 11ഉം അഞ്ഞൂറിൻ്റെ 43ഉം കറൻസികളും ലഭിച്ചു. കനറാ ബാങ്ക് ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല. കിഴക്കേ നട ഇ ഭണ്ഡാരം വഴി 2.74ലക്ഷം രൂപയാണ് ലഭിച്ചത്. ക്ഷേത്രംകിഴക്കേ നടയിലെ ഇ ഭണ്ഡാരം വഴി 2,74,066രൂപയും പടിഞ്ഞാറെ നടയിലെ ഇ ഭണ്ഡാരം വഴി 51,103 രൂപയും ലഭിച്ചു.