Wednesday, January 29, 2025

അഖിലേന്ത്യാ സഹകരണ വാരാഘോഷം; വെള്ളറക്കാട് സർവ്വീസ് സഹകരണ ബാങ്കിൽ പതാക ഉയർത്തി

വെള്ളറക്കാട്: 71-ാം അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിൻ്റെ ഭാഗമായി പതാകദിനം ആചരിച്ചു. വെള്ളറക്കാട് സർവ്വീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസ് അങ്കണത്തിൽ ബാങ്ക് പ്രസിഡന്റ് സി.എം അബ്ദുൽ നാസർ പതാക ഉയർത്തി. ബാങ്ക് ഭരണസമിതി അംഗം വി ശങ്കരനാരായണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബാങ്ക് സെക്രട്ടറി പി.എസ് പ്രസാദ് സ്വാഗതവും ബാങ്ക് ഭരണസമിതി അംഗം വി പരമേശ്വരൻ നായർ നന്ദിയും പറഞ്ഞു. കെ.എം നയനൻ സഹകരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു, ബാങ്ക് ഭരണസമിതി അംഗങ്ങൾ, ബാങ്ക് ജീവനക്കാർ, സഹകാരി സുഹൃത്തുക്കൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments