Thursday, November 14, 2024

ദൃശ്യ ഗുരുവായൂരിൻ്റെ നേതൃത്വത്തിൽ ‘ശ്വസനം’ പദ്ധതിക്ക് തുടക്കമായി

ഗുരുവായൂർ: ദൃശ്യ ഗുരുവായൂരിൻ്റെ ജീവകാരുണ്യ പദ്ധതിയായ ജീവനം പദ്ധതിയിൽ ‘ശ്വസനം’ എന്ന പേരിൽ സൗജന്യ വാടക നിരക്കിൽ ആവശ്യമായ രോഗികൾക്ക് ഓക്സിജൻ കോൺസെൻട്രേറ്റർ വിതരണം ചെയ്യുന്ന പദ്ധതി ആരംഭിച്ചു. ദൃശ്യ വാങ്ങിയ 2 മെഷീനുകൾ ആവശ്യമായ രോഗികൾക്ക് നൽകി. ശ്വസനം പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം നഗരസഭ 23-ാം വാർഡിലെ ഒരു രോഗിയുടെ ബന്ധുവിന് കൈമാറികൊണ്ട് പ്രസിഡണ്ട് കെ.കെ ഗോവിന്ദ ദാസ് നിർവ്വഹിച്ചു. സെക്രട്ടറി ആർ രവികുമാർ, ട്രഷറർ വി.പി ആനന്ദൻ, ശശി പട്ടത്താക്കിൽ, പി ശ്യാംകുമാർ, എം ശശികുമാർ എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments