Thursday, November 21, 2024

പകർച്ചവ്യാധിക്കെതിരെ ബോധവത്കരണ ക്ലാസും ജീവിതശൈലി രോഗ നിർണ്ണയക്യാമ്പും സംഘടിപ്പിച്ചു

കടപ്പുറം: കടപ്പുറം പഞ്ചായത്തിലെ അഴിമുഖം ഒമ്പതാം വാർഡിൽ കടപ്പുറം സാമൂഹികാരോഗ്യ  കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പകർച്ചവ്യാധിക്കെതിരെയുള്ള ബോധവത്കരണ ക്ലാസും ജീവിതശൈലി രോഗ നിർണ്ണയക്യാമ്പും സംഘടിപ്പിച്ചു. വാർഡ് മെമ്പർ സെമീറ ഷെരീഫ് ഉദ്ഘാടനം ചെയ്തു. പ്രദേശത്ത് പനി വ്യാപകമായി പകരുന്നത് ശ്രദ്ധയിൽ പെട്ടതിന്റെ അടിസ്ഥാനത്തിൽ ക്യാമ്പ് സംഘടിപ്പിച്ചത്. ഡോ.ഫ്രാൻസിസ് ജിമ്മി പരിശോധനയും മരുന്ന് വിതരണവും നടത്തി.  ആശാവർക്കർ സർബീന സ്വാഗതം പറഞ്ഞു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ രഘു, ബിനോയ്‌, പ്രദീപ്‌, ഫെമി, മുൻ ആശാവർക്കർ പരിമള ബാബു, അംഗൻവാടി ടീച്ചർ ഉഷാകുമാരി, ഹെൽപ്പർ പ്രീതി, പൊതുപ്രവർത്തകൻ സി.ബി ഹരിദാസ് എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments