Tuesday, December 3, 2024

കടപ്പുറം അഞ്ചങ്ങാടിയിലെ കുത്ത് കേസ്; ഒളിവിലായിരുന്ന പ്രതി പിടിയിൽ

ചാവക്കാട്: കടപ്പുറം അഞ്ചങ്ങാടിയിൽ യുവാക്കൾ ചേരിതിരിഞ്ഞുണ്ടായ അടിപിടിയിലും കുത്തിലും പ്രതിയായ യുവാവ് അറസ്റ്റിൽ. അഞ്ചങ്ങാടി കൊട്ടിലിങ്ങൽ വീട്ടിൽ മുഹമ്മദ് അൻസാറിനെയാണ് ചാവക്കാട് പോലീസ് ഇൻസ്പെക്ടർ വി.വി വിമലിൻ്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ വിജിത് കെ വിജയൻ അറസ്റ്റ് ചെയ്തത്. കേസിലുൾപ്പെട്ട 3 പ്രതികളെ നേരത്തെ  അറസ്റ്റ് ചെയ്തിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബർ 10 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അഞ്ചങ്ങാടി ബാങ്കിനു മുന്നിൽ ഇരുന്നിരുന്ന കടപ്പുറം ഇരട്ടപ്പുഴ ചക്കര വീട്ടിൽ മുഹമ്മദ് ഉവൈസ്, സാലിഹ് എന്നിവർക്കാണ് ഇരുമ്പ് വടികൊണ്ടും സി ഹുക്ക് കൊണ്ടുമുളള അക്രമണത്തിൽ ഗുരുതര പരിക്കേറ്റിരുന്നതെന്ന് പോലീസ് സർക്കിൾ ലൈവ് ന്യൂസിനോട് പറഞ്ഞു. ഇതിന് ശേഷം പ്രതി ഒളിവിലായിരുന്നു. സ്കൂൾ വളപ്പിൽ വെച്ചുളള  ലഹരി ഉപയോഗത്തെ കുറിച്ചുളള തർക്കമാണ് ഈ അക്രമണത്തിൽ കലാശിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു. സിവിൽ പോലീസ് ഓഫീസർമാരായ ഹംദ്, നൗഫൽ, സുജിത്, പ്രശാന്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments