Sunday, December 1, 2024

നിക്ഷേപസംഖ്യ തിരികെ നൽകിയില്ല; വീട്ടമ്മക്ക് 49,55,000 രൂപയും പലിശയും നൽകാൻ വിധി

തൃശൂർ: നിക്ഷേപസംഖ്യ തിരികെ നൽകാതിരുന്നതിനെ ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജിയിൽ വീട്ടമ്മക്ക് 49,55,000 രൂപയും പലിശയും നൽകുവാൻ വിധി. മുപ്ലിയം വാളൂരാൻ വീട്ടിൽ ബിജിമോൾ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ ചെട്ടിയങ്ങാടിയിലെ ധന വ്യവസായ സ്ഥാപനത്തിൻ്റെ, മാനേജിങ്ങ് പാർട്ണർ വടൂക്കരയിലുള്ള ജോയ് ഡി പാണഞ്ചേരി, പാർട്ണർ ഭാര്യ റാണി എന്നിവർക്കെതിരെ വിധിയായത്. ബിജിമോൾ 47,00,000 രൂപയാണ്  നിക്ഷേപിച്ചത്. ആദ്യഘട്ടത്തിൽ വാഗ്ദാനം ചെയ്ത പലിശ നൽകി വന്നിരുന്നു. പിന്നീട് പലിശ നൽകുന്നതിൽ വീഴ്ച വരുത്തുകയായിരുന്നു. ആവശ്യപ്പെട്ടിട്ടും നിക്ഷേപ സംഖ്യ തിരിച്ചുനൽകുകയും ചെയ്തില്ല. തുടർന്ന് ബിജിമോൾ ഹർജി ഫയൽ ചെയ്തു. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി സാബു, മെമ്പർമാരായ എസ്  ശ്രീജ, ആർ റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി ഹർജിക്കാരിക്ക് 47,00,000 രൂപയും നഷ്ടപരിഹാരമായി 2,50,000 രൂപയും ചിലവിലേക്ക് 5,000 രൂപയും ഈ തുകകൾക്ക് ഹർജി ഫയൽ ചെയ്ത തിയ്യതിയായ 2023 ജനുവരി 17 മുതൽ 9% പലിശയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരിക്ക് വേണ്ടി അഡ്വ.ഏ.ഡി ബെന്നി ഹാജരായി വാദം നടത്തി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments