Saturday, November 16, 2024

‘മണത്തലയിൽ വഖഫ് ബോർഡ് കുടിയൊഴിപ്പിക്കൽ’; വാർത്ത അടിസ്ഥാനരഹിതമെന്ന് സി.പി.എം

ചാവക്കാട്: മണത്തല പള്ളിത്താഴം പ്രദേശത്ത് താമസിക്കുന്ന കുടുംബങ്ങളെ വഖഫ് ബോർഡ് കുടിയൊഴിപ്പി ക്കുകയാണെന്ന് ചാനലുകളിൽ വന്ന വാർത്ത (സർക്കിൾ ലൈവ് ന്യൂസിൽ അല്ല) അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് സി.പി.എം ചാവക്കാട് ഏരിയ കമ്മിറ്റി വാർത്താ കുറിപ്പിൽ അറിയിച്ചു. ഈ പ്രദേശത്ത് ഒരു വീട്ടുക്കാർക്കുപോലും ഒരുതരത്തിലുള്ള നോട്ടിസും ഇതുവരെ ലഭിച്ചിട്ടില്ല. വസ്തു‌ത ഇതായിരിക്കെ ബി.ജെ.പി നുണ പ്രചരിപ്പിച്ച് വർഗ്ഗീയ ധ്രുവീകരണത്തിലൂടെ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ്. ഈ വീട്ടുക്കാർക്ക് റവന്യൂ ഡിപാർട്ടുമെൻ്റുമായി ബന്ധപ്പെട്ട് വന്നിട്ടുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി സർക്കാരിന് നിവേദനം നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഒരുവീട്ടുകാരെ പോലും കുടിയൊഴിപ്പിക്കില്ലെന്ന് സർക്കാർ പ്രഖ്യാപിച്ചിരിക്കെ ജനങ്ങളിൽ ആശങ്ക പടർത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന വർഗീയ നുണപ്രചാരങ്ങളെ തള്ളികളയ ണമെന്ന് സി.പി.എം ചാവക്കാട് ഏരിയാ സെക്രട്ടറി ടി.ടി ശിവദാസൻ പ്രസ്താവനയിൽ പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments