ചാവക്കാട്: കേരള സർക്കാരും ടുറിസം പ്രമോഷൻ കൗൺസിലും കൂടി ഏർപ്പെടുത്തിയ സീ പ്ലെയിൻ സംവിധാനം നിർത്തലാക്കണമെന്ന് കേരള ധീവര സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് പി ശിവദാസൻ ആവശ്യപ്പെട്ടു. കേരളത്തിലെ പാവപെട്ടവരായ പതിനായിരക്കണക്കിന് ഉൾനാടൻ മത്സ്യ തൊഴിലാളികളുടെ മേഖലയ്ക്ക് വലിയൊരു വെല്ലുവിളിയാണ് സീ പ്ലെയിൻ സംവിധാനം സൃഷ്ടിക്കുന്നത്. ഉൾനാടൻ മത്സ്യ ബന്ധനത്തിന് പുറമെ ആയിരകണക്കിന് ഉൾനാടൻ കുറ്റി വല-ഒഴുക്കു വല- മൽസ്യത്തൊഴിലാളികളുടെയും ജീവിത മാർഗം സീ പ്ലെയിൻ വഴിമുട്ടിക്കുകയാണ്. സീ പ്ലെയിൻ ടൂറിസം കേരളത്തിലെ കായലുകളിൽ കുടുതൽ തൊഴിൽ നഷ്ടപ്പെടുത്തുന്ന സംവിധാനമായി മാറും. കൊച്ചി കായലിൽ സർക്കാർ നടപ്പിലാക്കിയ സീപ്ലെയിൻ സംവിധാനം ഉടൻ നിർത്തലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.