Wednesday, November 20, 2024

നടിമാരുടെ പേരിൽ എസ്കോർട്ട് സർവീസ്; ഗൾഫ് മലയാളികളുടെ പണം തട്ടിയ പ്രതി പിടിയിൽ

കൊച്ചി: പ്രമുഖ ചലച്ചിത്ര നടിമാരുടെ ചിത്രം കാണിച്ച്, ലൈംഗിക ബന്ധത്തിന് അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ പിടിയിൽ. എറണാകുളം എളമക്കര സ്വദേശി  ശ്യാം മോഹനെ (37) ആണ് കൊച്ചി സിറ്റി സൈബർ പൊലീസ് പിടികൂടിയത്. സിറ്റി പൊലീസ് കമ്മിഷണർക്ക് രണ്ട് നടിമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ സൈബർ പൊലീസ് കേസ് എടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
അന്വേഷണത്തിൽ പ്രതി ഗൾഫിലുള്ള മലയാളി സോഷ്യൽ മീഡിയ ഗ്രൂപ്പുകളില്‍ സജീവമാണെന്ന് പൊലീസ് കണ്ടെത്തി. ഈ ഗ്രൂപ്പുകളിലൂടെയാണ് നടിമാരുടെ ഫോട്ടോ പ്രചരിപ്പിച്ച് ഇവരുമായി ഡേറ്റിങ്ങിനും അടുത്തിടപഴകാനും അവസരം നൽകാമെന്ന് ഇയാൾ ആളുകളെ പറഞ്ഞ് കബളിപ്പിച്ചത്. ഇതുവഴി പ്രതി ലക്ഷങ്ങള്‍ തട്ടിയെടുത്തിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായതോടെയാണ് സൈബര്‍ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. സമാനമായ കേസിലെ ഒരു പ്രതിയെ കഴിഞ്ഞ ദിവസം പാലക്കാട് അട്ടപ്പാടിയില്‍ നിന്നും സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇത്തരത്തിലുള്ള പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി സൈബർ പൊലീസ് അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments