Tuesday, November 12, 2024

കുട്ടികൾക്ക് കളിക്കാൻ അച്ചടിച്ച നോട്ടിൻ്റെ മാതൃക നൽകി തട്ടിപ്പ്; ലോട്ടറി ടിക്കറ്റ് വിൽപ്പനക്കാരിയിൽ നിന്നും  ടിക്കറ്റും പണവും കവർന്നു

വാടാനപ്പള്ളി: കുട്ടികൾക്ക് കളിക്കാൻ അച്ചടിച്ച നോട്ടിൻ്റെ മാതൃക നൽകി തട്ടിപ്പ്. ലോട്ടറി ടിക്കറ്റ് വിൽപ്പനക്കാരിയിൽ നിന്നും  ടിക്കറ്റും പണവും കവർന്നു. തൃശ്ശൂർ-വാടാനപ്പള്ളി സംസ്ഥാനപാതയിൽ അരിമ്പൂർ നാലാംകല്ല് കോവിൽറോഡിനു മുന്നിൽ വഴിയോരത്ത് കച്ചവടംചെയ്യുന്ന മനക്കൊടി നടുമുറി സ്വദേശി ആനാംപറമ്പിൽ വീട്ടിൽ കാർത്യായനി(60)യാണ് തട്ടിപ്പിനിരയായത്. ബൈക്കിലെത്തിയ യുവാവാണ് ലോട്ടറി വാങ്ങിയശേഷം 500 രൂപയുടെ വ്യാജനോട്ട് നൽകിയത്. കുട്ടികൾക്ക് കളിക്കാൻ അച്ചടിച്ച നോട്ടിൻ്റെ മാതൃകയായിരുന്നു ഇത്. ‘ചിൽഡ്രൻസ് ബാങ്ക്’ എന്നെഴുതിയ നോട്ട് തിരിച്ചറിയാൻ കാർത്യായനിക്കായില്ല. 40 രൂപയുടെ രണ്ട് ലോട്ടറി ടിക്കറ്റ് വാങ്ങിയ യുവാവിന് ബാക്കി 420 രൂപ കാർത്യായനി തിരിച്ചു നൽകുകയും ചെയ്തു. പിന്നീട് വിൽപ്പനയ്ക്കുള്ള ലോട്ടറി എടുക്കാൻ പോയപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി കാർത്യായനിക്ക് മനസ്സിലായത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments