ഗുരുവായൂർ: ഗുരുവായൂരിൽനിന്ന് പമ്പയിലേക്ക് കെ.എസ്.ആർ.ടി.സി സർവീസ് 16-നു തുടങ്ങും. രാത്രി ഏഴിനു പുറപ്പെടും. പിറ്റേന്ന് വെളുപ്പിനു മൂന്നിന് പമ്പയിലെത്തും. രാവിലെ ഒമ്പതിന് അവിടെനിന്ന് തിരിച്ച് വൈകീട്ട് 5.30-ന് ഗുരുവായൂരിലെത്തും. റിസർവേഷൻ തുടങ്ങി. 452 രൂപയാണ് യാത്രാക്കൂലി.