Friday, November 22, 2024

‘ചാവക്കാട് നഗരസഭയിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടിക്കണം’

ചാവക്കാട്: നഗരസഭ പരിധിയിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന മുഴുവൻ കച്ചവട സ്ഥാപനങ്ങളും നഗരസഭ അധികൃതർ മുൻകൈയ്യെടുത്ത് അടച്ചു പൂട്ടിക്കണമെന്ന് ഗുരുവായൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി ജനറൽ സെക്രട്ടറി  അനീഷ് പാലയൂർ ആവശ്യപ്പെട്ടു. ഇന്നലെ ചാവക്കാട് നഗരസഭ പതിമൂന്നാം വാർഡിൽ പ്രവർത്തിക്കുന്ന ആക്രി കടക്ക് തീപിടിച്ച ശേഷം നടത്തിയ അന്വേഷണത്തിലാണ് ഈ സ്ഥാപനത്തിന് ലൈസൻസ് ഉണ്ടായിരുന്നില്ല എന്ന് മനസ്സിലായത്. ഇത്തരത്തിൽ നിരവധി വ്യാപാര സ്ഥാപനങ്ങൾ നഗരസഭ പരിധിയിൽ അനധികൃതമായി പ്രവർത്തിക്കുന്നുണ്ട്. അനധികൃത സ്ഥാപനങ്ങളിൽ തീപിടുത്തം പോലുള്ള അപകടങ്ങൾ സംഭവിക്കുമ്പോൾ  ഇൻഷുറൻസ് പോലും ലഭിക്കാത്ത അവസ്ഥയാണെന്നും അനീഷ്‌ പാലയൂർ പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments