Wednesday, November 13, 2024

150 ദിവസം വരെ വാലിഡിറ്റി, വിലയെല്ലാം 700ല്‍ താഴെ; ബിഎസ്എന്‍എല്ലിന്‍റെ സമ്മാനപ്പെരുമഴ

പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ കൂടുതല്‍ മികച്ച പ്ലാനുകളുമായി ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നു. 84 ദിവസത്തെ റീച്ചാര്‍ജിന് സ്വകാര്യ നെറ്റ്‌വര്‍ക്കുകള്‍ 800 ഉം, 900 ഉം രൂപ വരെ ഈടാക്കുന്ന സ്ഥാനത്ത് 100 ദിവസത്തിലേറെ വാലിഡിറ്റിയുള്ള പ്ലാനുകള്‍ക്ക് 700 രൂപയില്‍ താഴെ മതിയെന്നുള്ളതാണ് ബിഎസ്എന്‍എല്ലിന്‍റെ സവിശേഷത. 

ബിഎസ്എന്‍എല്‍ 699 രൂപ പ്ലാന്‍

130 ദിവസത്തെ വന്‍ വാലിഡിറ്റിയോടെയുള്ള ബിഎസ്എന്‍എല്ലിന്‍റെ റീച്ചാര്‍ജ് പ്ലാനാണ് 699 രൂപയുടേത്. രാജ്യത്തിനുള്ളില്‍ പരിധിയില്ലാത്ത കോളിംഗ് ഏതൊരു നെറ്റ്‌വര്‍ക്കിലേക്കും ഇത് ഉപയോഗിച്ച് വിളിക്കാം. ദിവസവും 100 സൗജന്യ എസ്എംഎസ് വീതവും നല്‍കുന്നു. ദിവസവും 512 എംബി ഡാറ്റ ഈ പ്ലാന്‍ വഴി സൗജന്യമായി ഉപയോഗിക്കാം. ഈ പരിധി കഴിഞ്ഞാല്‍ 40 കെബിപിഎസ് വേഗത്തിലാണ് പിന്നീട് ഡാറ്റ ഉപയോഗിക്കാന്‍ കഴിയുക. 

ബിഎസ്എന്‍എല്‍ 666 രൂപ പ്ലാന്‍

105 വാലിഡിറ്റിയുള്ള പ്രീപെയ്‌ഡ് പ്ലാനാണ് 666 രൂപയുടേത്. ഈ റീച്ചാര്‍ജിലും രാജ്യത്തെ ഏതൊരു നെറ്റ്‌വര്‍ക്കിലേക്കും സൗജന്യ കോളിംഗും സൗജന്യ നാഷണല്‍ റോമിംഗും ലഭിക്കും. ദിവസം രണ്ട് ജിബി ഡാറ്റയും 100 സൗജന്യ എസ്എംഎസും 666 രൂപ പ്ലാനിലും ലഭിക്കും. 

ബിഎസ്എന്‍എല്‍ 397 രൂപ പ്ലാന്‍ 

150 ദിവസത്തെ വാലിഡിറ്റിയില്‍ വരുന്ന ബിഎസ്എന്‍എല്‍ റീച്ചാര്‍ജ് പ്ലാനാണ് 397 രൂപയുടേത്. ഇതില്‍ ആദ്യത്തെ 30 ദിവസം സൗജന്യ കോളുകള്‍ വിളിക്കാം. നാഷണല്‍ റോമിംഗും ഫ്രീയാണ്. രണ്ട് ജിബി അതിവേഗ ഡാറ്റയും ആദ്യ 30 ദിവസം ലഭിക്കും. ദിവസവും 100 സൗജന്യ എസ്എംഎസുകള്‍ക്ക് പുറമെയാണിത്. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments