Sunday, April 20, 2025

ഒരുമനയൂർ ഐ.വി.എച്ച്.എസ് സ്കൂൾ എൻ.എസ്.എസിന്റെ ആഭിമുഖ്യത്തിൽ ക്യാൻസറും വ്യായാമവും ക്യാമ്പയിൻ സംഘടിപ്പിച്ചു

ഒരുമനയൂർ: ഒരുമനയൂർ ഇസ്ലാമിക്‌ വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ എൻ.എസ്.എസിന്റെ ആഭിമുഖ്യത്തിൽ ദേശീയ ക്യാൻസർ അവബോധ ദിനത്തോടനുബന്ധിച്ച് ക്യാൻസറും വ്യായാമവും എന്ന ക്യാമ്പയിൻ സംഘടിപ്പിച്ചു. ചാവക്കാട് ഓപ്പൺ ജിം സെന്ററിൽ ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ഒരുമനയൂർ  പഞ്ചായത്ത്‌  വിദ്യാഭ്യാസ -ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ഇ.ടി ഫിലോമിന മുഖ്യാതിഥിയായി. പ്രോഗ്രാം ഓഫീസർ പി.എം തജ്‌രി, ബ്ലെസി, എൻ.എസ്.എസ് വളണ്ടിയർമാർ എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments