Thursday, November 7, 2024

28 സെൻ്റ് സ്ഥലം അനുവദിച്ചു; കടപ്പുറം ജി.വി.എച്ച്.എസ് സ്കൂളിൽ പുതിയ കെട്ടിടം യഥാർത്ഥ്യമാകുന്നു

കടപ്പുറം ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ കെട്ടിട നിർമാണത്തിന്  റവന്യു വകുപ്പിൻ്റെ 28 സെൻ്റ് സ്ഥലം അനുവദിച്ചു ഉത്തരവായി. കടപ്പുറം ഗവ വൊക്കേഷണൽ സ്കൂളിന് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 5 കോടി രൂപയുടെ കെട്ടിടത്തിന് അനുമതിയായെങ്കിലും സ്ഥലം ഇല്ലാത്തതിനാൽ കെട്ടിടം നിർമിക്കാൻ കഴിയാത്ത അവസ്ഥയലായിരുന്നു.. ഈ വിഷയം  എൻ കെ അക്ബർ എം.എൽ.എ റവന്യു വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുകയും കത്ത് നൽകിയതിന് പുറമെ ജില്ലാ വികസന സമിതിയിലും ഈ പ്രശ്നം ഉന്നയിക്കുകയും ചെയ്തു. തുടർന്ന് റവന്യു വകുപ്പ് മന്ത്രിയുടെ ഇടപെട്ടതോടെയാണ് 28 സെൻ്റ് സ്ഥലം അനുവദിച്ചു കൊണ്ട് ഉത്തരവായത്. ഉത്തരവ് ജില്ലാ കളക്ടർ സ്കൂൾ പ്രിൻസിപ്പലിന് കൈമാറി. ഇതോടെ ദീർഘകാലമായി ആവശ്യമുയർന്നിരുന്ന വൊക്കേഷണൽ ഹയർസെക്കൻഡറിക്ക് പുതിയ കെട്ടിടം എന്നത് യഥാർത്ഥ്യമാകുകയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments