Saturday, November 23, 2024

എറവ് മഹാവിഷ്ണു ക്ഷേത്രത്തിലും മൃഗാശുപത്രിയിലും മോഷണം നടത്തിയ പ്രതി പിടിയിൽ

വാടാനപ്പള്ളി: എറവ് മഹാവിഷ്ണു ക്ഷേത്രത്തിലും സമീപത്തെ മൃഗാശുപത്രിയിലും മോഷണം നടത്തിയ പ്രതി പിടിയിൽ. ആലപ്പുഴ സ്വദേശിയാണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് ക്ഷേത്രത്തിൽ നിന്നും കഴിഞ്ഞ ദിവസം കാൽ ലക്ഷം രൂപയും, സമീപത്തെ അരിമ്പൂർ പഞ്ചായത്തിന്റെ മൃഗാശുപത്രിയിൽ നിന്ന് ആയിരം രൂപയും മോഷണം പോയത്.  സി.സി.ടി.വി ദൃശ്യം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി കെ.ജി സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ പിടിയിലായത്. സ്റ്റേഷനിലെത്തിച്ച പ്രതിയെ ചോദ്യം ചെയ്തു വരികയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments