Friday, November 22, 2024

കൊടുങ്ങല്ലൂർ അമ്മത്തമ്പുരാൻ നിര്യാതയായി

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ കോവിലകങ്ങളുടെ അമ്മത്തമ്പുരാൻ പുത്തൻ കോവിലകം ഗംഗത്തമ്പുരാട്ടി (92) തൃപ്പൂണിത്തറയിൽ മകളുടെ വീട്ടിൽ നിര്യാതയായി. 2024 ഫെബ്രുവരിയിൽ ചിറക്കൽ കോവിലകം ചന്ദ്രമണി തമ്പുരാട്ടിയുടെ മരണത്തെ തുടർന്ന് ഏപ്രിൽ 17-നാണ് കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി നെയ്യ് കിണ്ടിയും കാണിക്കയും സമർപ്പിച്ച് അമ്മത്തമ്പുരാനായി സ്ഥാനമേറ്റത്. ഭർത്താവ്: പന്തളം കെട്ടാരത്തിലെ പരേതനായ രാമവർമ്മ തമ്പുരാൻ. മകൾ: അംബിക. മരുമകൻ: രാജീവ് വർമ്മ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments