Friday, October 10, 2025

ചാവക്കാട് ബസ് യാത്രക്കാരിയുടെ മാലകവരാൻ ശ്രമം; രണ്ട് തമിഴ് യുവതികൾ പിടിയിൽ

ചാവക്കാട്: ബസ്സിൽ യാത്ര ചെയ്തിരുന്ന 67 കാരിയായ മണത്തല സ്വദേശിനിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച രണ്ട് തമിഴ് നാടോടി യുവതികൾ പിടിയിൽ. തമിഴ്നാട് തൂത്തുക്കുടി അണ്ണാനഗർ സ്വദേശിനികളായ കല്ല്യാണി(42), കൺമണി(32) എന്നിവരെയാണ് ചാവക്കാട് പോലീസ് ഇൻസ്പെക്ടർ വി.വി വിമലിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ചാവക്കാട് -പൊന്നാനി റൂട്ടിലോടുന്ന ബസ്സിൽ മുല്ലത്തറയിൽ വെച്ചാണ് ഈ യുവതികൾ മാല പൊട്ടിക്കാൻ ശ്രമിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments