Tuesday, January 28, 2025

ഖത്തർ മന്ദലാംകുന്ന് വെൽഫയർ അസോസിയേഷൻ കേരളപ്പിറവിയും ഓണാഘോഷവും സംഘടിപ്പിച്ചു

ദോഹ: ഖത്തറിലെ മന്ദലാംകുന്ന് സ്വദേശികളുടെ കൂട്ടായ്മയായ മന്ദലാംകുന്ന് വെൽഫയർ അസോസിയേഷൻ ഖത്തർ കേരളപ്പിറവിയും ഓണാഘോഷവും സംഘടിപ്പിച്ചു. അൽ വക്ര എക്സ്പോർ ആർട്സ് ആൻ്റ് സ്പോർട്സ് സെന്ററിൽ നടന്ന പരിപാടിയുടെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം ക്വിഫ് പ്രസിഡന്റ്‌ ഷറഫ് പി ഹമീദ് ഉദ്ഘാടനം ചെയ്തു. സംഘടന പ്രസിഡന്റ് വി.ജി ലാൽമോൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ മുഹമ്മദ് യൂസഫ് സ്വാഗതം പറഞ്ഞു. പാടൂർ എ.ഐ.എച്ച്.എസ്.എസ് പാടൂർ റിട്ട. പ്രിൻസിപ്പൽ പി.എം ശംസുദ്ധീൻ മുഖ്യ പ്രഭാഷണം നടത്തി. പ്രദേശത്തെ യുവ സംരംഭകൻ ഷാബിൽ അലിയെ (കോ-ഫൗണ്ടർ തസാമാഹ് ടെക്നോളജി) ചടങ്ങിൽ ആദരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments