Saturday, March 21, 2026

ഭരണസമിതിയുടെ കെടുകാര്യസ്ഥത; പുന്നയൂർക്കുളം പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി

പുന്നയൂര്‍ക്കുളം: പുന്നയൂർക്കുളം പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതക്കെതിരെ യൂത്ത് ലീഗ് പുന്നയൂർക്കുളം പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. മുസ്ലിംലീഗ് ജില്ല വൈസ് പ്രസിഡന്‍റ്  വി.കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്‍റ് അഷ്റഫ് ചോലയില്‍ അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡന്‍റ് കെ എ ഹാറൂണ്‍ റഷീദ് മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് ലീഗ് ഗുരുവായൂര്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ആര്‍ വി കബീര്‍ ഫൈസി, മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്‍റ്  വി മായിന്‍കുട്ടി, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്‍റ് എ.കെ മൊയ്തുണ്ണി, സെക്രട്ടറി ഹുസൈന്‍ വലിയകത്ത്, മന്ദലാംകുന്ന് മുഹമ്മദുണ്ണി, മണ്ഡലം യൂത്ത് ലീഗ് ട്രഷറര്‍ പി.കെ സക്കരിയ, പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികളായ ഖാദര്‍ ഹാജി, കെ.എച്ച് ആബിദ്, സി.എം ഗഫൂര്‍, ടി.എം ഇല്യാസ്, ഷക്കീര്‍ പൂളക്കല്‍,എന്നിവര്‍ സംസാരിച്ചു. സി.യു ഷക്കീര്‍ സ്വാഗതവും ടി.എം ഇര്‍ഷാദ് നന്ദിയും പറഞ്ഞു. പഞ്ചായത്തംഗം സജിത ജയൻ, എ.കെ മുക്താർ, ഫാറൂക്ക് ചോലയിൽ ബാദുഷ, നിഷാദ് കാര്ര്യാടത്ത്, ഫാറൂക്ക് അസൈനാരകത്ത്, ഫസലു ഐനിക്കല്‍, ആഷിക്ക് ഉപ്പുങ്ങൽ എന്നിവര്‍ നേതൃത്വം നല്‍കി. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments