Friday, July 18, 2025

പുന്നയൂർക്കുളം ആറ്റുപുറത്ത് 17കാരന് കുത്തേറ്റു

പുന്നയൂർക്കുളം: ആറ്റുപുറത്ത് 17കാരന് കുത്തേറ്റു. ആറ്റുപുറം സ്വദേശി റിഷാലിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ആറ്റുപുറം സെന്ററിന് സമീപം സ്വകാര്യസ്ഥാപനത്തിനു മുൻപിൽ ഇരിക്കുകയായിരുന്ന യുവാവിനെ ആക്രമി കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നുവത്രേ. ആക്രമണത്തിൽ വയറിൽ രണ്ടിടത്ത് പരിക്കേറ്റിട്ടുണ്ട്. റിഷാലിനെ ആദ്യം പുന്നയൂർക്കുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കുന്നംകുളം മലങ്കര ആശുപത്രിയിലും പ്രവേശിപ്പിച്ചു. വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments