Thursday, April 3, 2025

കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ്  ഡയാലിസിസ് കൂപ്പൺ വിതരണം ചെയ്തു

ചാവക്കാട്: കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ  ഡയാലിസിസ് കൂപ്പൺ വിതരണം ചെയ്തു. ജില്ല പഞ്ചായത്ത് മെമ്പർ അഡ്വ. വി.എം മുഹമ്മദ് ഗസ്സാലി ഉദ്ഘാടനം ചെയ്തു.  കൺസോൾ പ്രസിഡണ്ട് ജമാൽ താമരത്ത് അദ്ധ്യക്ഷത വഹിച്ചു. എമർജിംഗ് ബഡ്‌സ് സ്കൂൾ ചെയർമാൻ ടി.എസ്‌ മുനീർ മുഖ്യാതിഥിയായി. പ്രവാസി ചാപ്റ്റർ പ്രസിഡണ്ട് ആർ.പി അബ്ദുൾ ജലീൽ, നമ്മൾ ചാവക്കാട്ടുകാർ ചാപ്റ്റർ എക്സിക്യൂട്ടീവ്  അംഗം വി.സി.കെ ഷാഹുൽ എന്നിവർ ഡയാലിസിസ് ഫണ്ടിലേക്ക് വിഹിതം  നൽകി സംസാരിച്ചു. കൺസോൾ കുടുംബാഗം ഡയാലിസിസിന് വിധേയമായിട്ടുള്ള മിസ്റ്റർ ബാലൻ വൈസ്സ് പ്രസിഡന്റ് ഹക്കിം ഇമ്പാറക്ക്, ട്രസ്റ്റി ജനീഷ് സംസാരിച്ചു. രവീന്ദ്രൻ അയിനപ്പുള്ളിയുടെ മകന്റെ വിവാഹത്തോടനുബന്ധിച്ച് വൃക്കരോഗികൾക്ക് വേണ്ടി വിഹിതം കൈമാറി. ട്രസ്റ്റിമാരായ വി.എം സുകുമാരൻ മാസ്റ്റർ, സുജിത്ത് അയിനപുള്ളി, സ്റ്റാഫംഗങ്ങളായ ധന്യ സുദർശൻ, സൈനബ, സൗജത്ത് നിയാസ്, റമീസ് എന്നിവർ നേതൃത്വം നൽകി. അസോസിയേറ്റ് മെമ്പർമാരായ കലാം കോഞ്ചാടത്ത്, ആർ.എസ് മഹ്ബൂബ്, കെ മധു,ബാലകൃഷ്ണൻ, അനീഷ് പാലയൂർ,ആശിഫ് പക്കർ കുട്ടി എന്നിവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി പി.എം അബ്ദുൾ ഹബീബ് സ്വാഗതവും ട്രഷറർ വി കാസിം നന്ദിയും പറഞ്ഞു. കൺസോളിന്റെ 15-ാം വാർഷികത്തിന്റെ ഭാഗമായി ശ്രീ സൂര്യ നൃത്ത സംഗീത കലാലയ അദ്ധ്യാപിക ശ്രീദേവി സുജീഷ് നേതൃത്യത്തിൽ ഫ്യൂഷൻ ഡാൻസും, നൃത്തനൃത്ത്യങ്ങളും, കലാപരിപാടികളും അരങ്ങേറി. മെഡിറ്റേഷൻ ട്രയിനർ ധന്യ ഷിനോദിന്റെ ക്ലാസ്സ് ഉണ്ടായി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments