Tuesday, December 3, 2024

ഇന്നലെ മുതൽ കാണാതായ തിരുവത്ര സ്വദേശി മരിച്ചു

ചാവക്കാട്: ഇന്നലെ മുതൽ കാണാതായ തിരുവത്ര സ്വദേശി മരിച്ചു. തിരുവത്ര എ.സി പടിയിൽ താമസിക്കുന്ന മജീദ് ആണ് മരിച്ചത്. ഇന്നലെ ഗുരുവായൂരിൽ അവശനിലയിൽ കണ്ട ഇയാളെ ദേവസ്വം ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വിവരമൊന്നും ലഭിക്കാത്തതിനെത്തുടന്ന് മൃതദേഹം ഇന്ന് രാവിലെ തൃശൂർ മെഡിക്കൽ കോളേജിൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പിന്നീടാണ് മരിച്ചത് ഇന്നലെ കാണാതായ തിരുവത്ര സ്വദേശി മജീദാണെന്ന് വ്യക്തമായത്. ഇന്നലെ ഉച്ചയ്ക്കാണ് മജീദ് സ്കൂട്ടറിൽ വീട്ടിൽ നിന്നും പുറപ്പെട്ടത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments