വടക്കേക്കാട്: വല്ലച്ചിറയിൽ അതിരാണി പൂക്കൾ വിരിഞ്ഞു. റിമംബറൻസ് തിയേറ്റർ ഗ്രൂപ്പിന്റെ ജോസ് ചിറമ്മൽ നാടക ദ്വീപിൽ ജോസ് ചിറമ്മലിന്റെയും മുല്ലനേഴിയുടെയും അനുസ്മരണത്തോടനുബന്ധിച്ച് ഞമനേങ്ങാട് തീയറ്റർ വില്ലേജ് അവതരിപ്പിച്ച അതിരാണിപ്പൂക്കൾ എന്ന നാടകം പ്രേക്ഷകരുടെ പ്രശംസ പിടിച്ചു പറ്റി. ഒരു ഗ്രാമത്തിന്റെ നന്മയെ തുറന്നുകാട്ടുന്ന നല്ലവരായ കുറേ മനുഷ്യരുടെ കഥ പറയുകയാണ് അതിരാണിപ്പൂക്കൾ എന്ന നാടകം. നാടകത്തിൽ മുൻപരിചയമൊന്നും ഇല്ലാത്ത സാധാരണക്കാരായ ആളുകളാണ് ഈ നാടകത്തിലെ അഭിനേതാക്കൾ. രാജേന്ദ്രൻ എടത്തുംകരയുടെ ചെറുകഥയെ അടിസ്ഥാനമാക്കി ഷാജി നിഴലാണ് ഈ നാടകം സംവിധാനം ചെയ്തത്.രാജൻ പുഷ്പാഞ്ജലി, സുനിൽ ചന്ദ്രൻ, ഗോപിനാഥ് പാലഞ്ചേരി, കരീം വെള്ളാങ്ങല്ലൂർ, രതീഷ് കാലാലയം, സുരേഷ് നയന, ഹരി വടക്കൂട്ട്, മേരി ഡേവീസ് കോട്ടപ്പടി, കൃഷ്ണകുമാരി, അർഷ, സുജരാജേഷ്എന്നിവരാണ് അഭിനേതാക്കൾ. സംവിധാന സഹായം ഗൗതം കൃഷ്ണ, പശ്ചാത്തല സംഗീത നിയന്ത്രണം അൻസാർ അബ്ബാസ്, കലാസംവിധാനം യദുരാമൻ, വെളിച്ചം ഗിഷൻ എറവ്, സാങ്കേതിക സഹായം ആവണി സന്തോഷ്, യു.കെ സുധി ,ചമയം സുന്ദരൻ ചെട്ടിപ്പടി, ഷാജിമോൻ സുകുമാരൻ, വസ്ത്രാലങ്കാരം ദിവ്യ സുധി, സ്റ്റേജ് മാനേജർ പ്രദീപ് നാരായണൻ എന്നിവർ നിർവഹിച്ചു.