Saturday, April 12, 2025

തൊയക്കാവിൽ ക്ഷേത്രം ഭണ്ഡാരം കുത്തിത്തുറന്ന് കവർച്ച; തളിക്കുളം സ്വദേശി അറസ്റ്റിൽ

പാവറട്ടി: തൊയ്ക്കാവ് തെക്കേപപ്പുരയ്ക്കൽ കുടുംബ ക്ഷേത്രത്തിലെ ഭഗവതി നടയിലേയും മുത്തപ്പൻ നടയിലേയും രണ്ട് ഭണ്ഡാരം തകർത്തു പണം കവർന്ന കേസിൽ പ്രതി പിടിയിൽ. തളിക്കുളം പുല്ലൂട്ടി പറമ്പിൽ നജീബ് (44) നെയാണ് പാവറട്ടി എസ്.എച്ച്.ഒ കെ.ജി കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. എസ്.ഐ മാരായ ഡി വൈശാഖ്, ഐ.ബി സജീവ് എന്നിവരും പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments