Monday, November 25, 2024

ഗുരുവായൂർ മർച്ചന്റ്സ് അസോസിയേഷൻ വനിതാ വിങ്ങ് 16-ാം വാർഷിക പൊതുയോഗം സംഘടിപ്പിച്ചു

ഗുരുവായൂർ: ഗുരുവായൂർ മർച്ചന്റ്സ് അസോസിയേഷൻ വനിതാ വിങ്ങ് 16-ാം വാർഷിക പൊതുയോഗം സംഘടിപ്പിച്ചു. ഗുരുവായൂർ നഗരസഭ ഫ്രീഡം ഹാളിൽ   ജി.എം.എ ജനറൽ സെക്രട്ടറി റഹ്മാൻ പി തിരുനെല്ലൂർ ഉദ്ഘാടനം ചെയ്തു. വനിത വിങ്ങ് പ്രസിഡന്റ് ടെസി ഷൈജോ അധ്യക്ഷത വഹിച്ചു. വനിത വിങ്ങ് ജനറൽ സെക്രട്ടറി രാഖി സുനിൽകുമാർ   വാർഷിക റിപ്പോർട്ടും ട്രഷറർ നീതു ബിനീഷ് വാർഷിക വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. മമ്മിയൂർ ദേവസ്വം ബോർഡ് ചെയർമാൻ ജി.കെ പ്രകാശൻ മുഖ്യാതിഥിയായി. ജി.എം.എ പ്രസിഡന്റ് ടി.എൻ മുരളി, ജി.എം.എ യൂത്ത് വിങ്ങ് പ്രസിഡന്റ്  ആർ ഹരി, വനിത വിങ്ങ് വൈസ് പ്രസിഡന്റ്  പ്രിയ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. ‘നിത്യജീവിതത്തിൽ വ്യായാമത്തിന്റെ ആവശ്യകത’ എന്ന വിഷയത്തിൽ ഷെഹാന നഹാസ് ക്ലാസ് നയിച്ചു. സെക്രട്ടറി സി.ജെ റോഷ്നി  സ്വാഗതവും ഭരണസമിതി അംഗം സിന്ധു  പ്രദീപ് നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും വിവിധ കലാപരിപാടികളും ലക്കി ഡ്രോയും ഉണ്ടായി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments