Thursday, November 21, 2024

നാടെങ്ങും ഇന്ദിരാഗാന്ധിയുടെ നാല്പതാം രക്തസാക്ഷിത്വ ദിനം ആചരിച്ചു

ചാവക്കാട്: നാടെങ്ങും ഇന്ദിരാഗാന്ധിയുടെ നാല്പതാം രക്തസാക്ഷിത്വ ദിനം ആചരിച്ചു.  കടപ്പുറം: മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാ പ്രിയദർശിനിയുടെ രക്തസാക്ഷിത്വ ദിനവും ബ്ലോക്ക് കോൺഗ്രസ്സ് ഭാരവാഹികൾക്കുള്ള സ്വീകരണവും സംഘടിപ്പിച്ചു. അഞ്ചങ്ങാടി കുടുംബശ്രീ ഹാളിൽ ഡിസിസി സെക്രട്ടറി അഡ്വ. ടി. എസ് അജിത് ഉദ്ഘാടനം  ചെയ്തു. മണ്ഡലം പ്രസിഡണ്ട് നളിനാക്ഷൻ ഇരട്ടപ്പുഴ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡൻ്റ്  അരവിന്ദൻ പല്ലത്ത് മുഖ്യാതിഥിയായി.ഡി.സി.സി സെക്രട്ടറി കെ.ഡി വീരമണി മുഖ്യപ്രഭാഷണം നടത്തി. അബ്ദുൾ റസാഖ്, ജമാൽ വട്ടേക്കാട്, ഷാലിമ സുബൈർ, സി. അബ്ദുൽ മജീദ് എന്നിവർ സംസാരിച്ചു.

ഒരുമനയൂർ: ഇന്ദിരാഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് 166-ാം ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ  വില്ല്യംസ് സെന്ററിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു. മണ്ഡലം മുൻ പ്രസിഡന്റ്‌  കെ.ജെ. ചാക്കോ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡണ്ട്  വി.എ. മോഹനൻ അധ്യക്ഷത വഹിച്ചു.    ജലീൽ, ചിത്ര സേനൻ, ജോൺസൺ എന്നിവർ നേതൃത്വം നൽകി.

ഒരുമനയൂർ: ഇന്ദിരാഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച്  ഒരുമനയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സംഗമവും സംഘടിപ്പിച്ചു. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട്  കെ ജെ ചാക്കോ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഹംസ കാട്ടത്തറ  അധ്യക്ഷത വഹിച്ചു. വി. പി. അലി,ഒ.ചന്ദ്രൻ, യു. എൻ.  മൊയ്‌നു, ഇ.പി. കുരിയക്കോസ്, പി.പി. നൗഷാദ്, ഹിഷാം കപ്പൽ എന്നിവർ നേതൃത്വം നൽകി.

തിരുവത്ര: മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ തിരുവത്ര മേഖല കോൺഗ്രസ് കമ്മിറ്റിയുടെ  നേതൃത്വത്തിൽ തിരുവത്ര സ്കൂൾ പരിസരത്ത് പുഷ്പാർച്ചനയും   അനുസ്മരണവും നടന്നു. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്  സീനിയർ വൈസ് പ്രസിഡണ്ട്  പി.വി ബദറുദ്ദീൻ ഉദ്ഘാടനം ചെയ്തു.  ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട്  എം.എസ്. ശിവദാസ് അധ്യക്ഷ വഹിച്ചു.  ന്യൂനപക്ഷ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ.എച്ച്. ഷാഹുൽ ഹമീദ്  മുഖ്യപ്രഭാഷണം  നടത്തി.  കോൺഗ്രസ് നേതാക്കളായ എച്ച്.എം. നൗഫൽ, കെ എം. ശിഹാബ്, ഷുക്കൂർ കോനാരത്ത്, താഴത്ത് അബ്ബാസ്, കെ.കെ. അലികുഞ്ഞ്,  ഹാഷിം തിരുവത്ര, രാമി അബു, ഹാരിസ് പുതിയറ, എൻ.എം. ഹംസ, വി. എ.സുരേഷ്  എന്നിവർ സംസാരിച്ചു.

ബ്ലാങ്ങാട്: മണത്തല മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  ഇന്ദിരാഗാന്ധി രക്തസാക്ഷി ദിനവും ,സർദാർ വല്ലഭായ് പട്ടേൽ ജയന്തി അനുസ്മരണവും സംഘടിപ്പിച്ചു. ബ്ലാങ്ങാട് മൽസ്യ മാർക്കറ്റ് പരിസരത്ത് ശുചിത്വ യജ്ഞവും നടത്തി. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ. തേർളി അശോകൻ ഉദ്ഘാടനം ചെയ്തു. നഗരസഭ വാർഡ് കൗൺസിലർ പി കെ കബീർ അദ്ധ്യക്ഷത വഹിച്ചു. ബ്ലാങ്ങാട് മത്സ്യ മാർക്കറ്റ് പരിസരം ശുചിത്വ യജ്ഞം മണ്ഡലം ജനറൽ സെക്രട്ടറി അഷറഫ് ബ്ലാങ്ങാട് ഉദ്ഘാടനം നടത്തി . മേഖല കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തു . വാർഡ് പ്രസിഡന്റ് ഗഫൂർ ചിന്നക്കൽ ഐക്യ ദാർഡ്യ പ്രതിജ്ഞ ചൊല്ലി കൊടുത്തു . ന്യൂനപക്ഷ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഷാഹു കുറ്റിയിൽ , ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് റഹീം , പെൻഷനേഴ്സ് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.പി. കൃഷ്ണൻ മാസ്റ്റർ , യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശിഹാബ് ചാവക്കാട് , മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷൈല നാസർ , ഐ എൻ ടി യു സി മണ്ഡലം പ്രസിഡന്റ് പി ടി ഷൗകത്ത് അലി, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അബ്ദുൽ സലാം കൊപ്ര , മഹിള കോൺഗ്രസ് ഭാരവാഹികളായ റുക്കിയ ഷൗകത്ത് , ഷാഹിത മുസ്തഫ, അഡ്വ ഡാലി സംസാരിച്ചു . എ. എച്ച്.റൗഫ് , കെ. എൻ. സന്തോഷ് ,ഇസഹാഹ് മണത്തല, സക്കീർ ഹുസൈൻ , ഷെരീഫ് വോൾഗ, താഹിറ റഫീക്, സീനത്ത് ഷാജി, പഴനി എന്നിവർ നേതൃത്വം നൽകി.

മമ്മിയൂർ:  ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം മമ്മിയൂർ മേഖല കോൺഗ്രസ് കമ്മിറ്റി പുഷ്പാർച്ചനയോടെ ആചരിച്ചു. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട്  പി വി ബദറുദ്ദീൻ ഉദ്ഘാടനം ചെയ്തു. മമ്മിയൂർ എട്ടാം വാർഡ് കൗൺസിലർ  ബേബി ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു.  ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി  പി. ലോഹിതാഷൻ, ചാവക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി ജയ്സൻ ജോർജ്, 116-)o ബൂത്ത് പ്രസിഡന്റ് പനക്കൽ വർഗീസ്, കോൺഗ്രസ് വാർഡ് കമ്മിറ്റി അംഗങ്ങളായ പി.സി. ജോസ്, കെ കെ വേണു, പ്രസാദ്, കെ. വി. വിനോദ്, സി.എ. ജോണി, സി.എ. ജോയ് എന്നിവർ പങ്കെടുത്തു.

ഗുരുവായൂർ: ഇന്ദിരാഗാന്ധിയുടെ 40ാം ചരമവാർഷിക ദിനത്തിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. ഗുരുവായൂർ കിഴക്കെ നട മജ്ഞുളാൽഗാന്ധി പ്രതിമ പരിസരത്ത്  രക്തസാക്ഷിത്വ ദിനാചരണ അനുസ്മരണ സദസ്സ് എ.ഐ.സി.സി ജനറൽ സെക്രട്ടറി വി.കെ അറിവഴകൻ ഉൽഘാടനം ചെയ്തു.  മണ്ഡലം പ്രസിഡണ്ട് ഒ.കെ.ആർ മണികണ്ഠൻ അധ്യക്ഷത വഹിച്ചു. ഇന്ദിര ഗാന്ധിയുടെ ഛായ ചിത്രത്തിന് മുന്നിൽ  പുഷ്പാർച്ചന നടത്തി. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത് മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. പുതിയതായി സ്ഥാനമേറ്റ ഗുരുവായൂർ മണ്ഡലത്തിലെ ബ്ലോക്ക് ഭാരവാഹികളെ എ.ഐ.സി.സി. ജനറൽ സെക്രട്ടറി അറിവഴകൻ ഉപഹാരംസമർപ്പിച്ച് സ്ഥീകരണവും നൽകി. നേതാക്കളായ ആർ.രവികുമാർ , കെ.പി.ഉദയൻ , ബാലൻ വാറണാട്ട്, സി.എസ് സൂരജ് , പി.ഐ ലാസർ,കെ.പി.എ.റഷീദ്, ശശി വാറണാട്ട്,ഷൈലജ ദേവൻ ,സ്റ്റീഫൻ ജോസ് , ശിവൻ പാലിയത്ത്, ടി.വി.കൃഷ്ണദാസ്, എം.കെ. ബാലകൃഷ്ണൻ , സി.ജെ. റെയ്മണ്ട്, പ്രദീഷ് ഓടാട്ട്, ടി.കെ.ഗോപാലകൃഷ്ണൻ , വി.എസ്. നവനീത്,രേണുക ശങ്കർ , പ്രിയാ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. കെ.കെ രഞ്ജിത് ,ശശി വല്ലാശ്ശേരി, ഗോപി മനയത്ത്, വി.കെ.ജയരാജ്, വി.എം വഹാബ്, ഒ.പി. ജോൺസൺ, മുരളി വിലാസ് , പി.എൻ. പെരുമാൾ ,ബഷീർ കുന്നിക്കൽ, പ്രേംജി മേനോൻ,എം. ശങ്കരനുണ്ണി, പി.കെ. സുബ്രമണ്യൻ, ജയരാജ് വടകര എന്നിവർ നേതൃത്വം നൽകി.

കടപ്പുറം: കടപ്പുറം  മണ്ഡലം ഒന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ  ഇന്ദിരാഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു. ഡിസിസി ജനറൽ സെക്രട്ടറി കെ.ഡി.വീരമണി ഉദ്ഘാടനം ചെയ്തു. സി.എസ്. രമണൻ അധ്യക്ഷത വഹിച്ചു.മത്സ്യ തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മുസ്താഖ് അലി, നളിനാക്ഷന്‍  ഇരട്ടപ്പുഴ,കെ.എം. ഇബ്രാഹിം,കെ.എം. അബ്ദുൽ ജബ്ബാർ,തെക്കൻ ബൈജു കെ.ജി. വിജേഷ്, മൂക്കൻ കാഞ്ചന,പി.എ. സലിം എന്നിവർ സംസാരിച്ചു.

ചാവക്കാട്: ഇന്ത്യയുടെ മുൻ പ്രധാന മന്ത്രി  ഇന്തിരാഗാന്ധിയുടെ 40-ാം രക്തസാക്ഷിത്വ ദിനം ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി.ചാവക്കാട്  മുനിസിപ്പൽ സ്ക്വയറിൽ ഗുരുവായൂർ നിയോജമണ്ഡലം  യു.ഡി. എഫ്. കൺവീനർ കെ.വി ഷാനവാസ് ഉത്ഘാടനം ചെയ്തു. കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് കെ.വി. യൂസഫലി അധ്യക്ഷത  വഹിച്ചു. കോൺഗ്രസ്സ് നേതാക്കളായ ടി.എച്ച് റഹീം,ഷോബി ഫ്രാൻസിസ്, എം.ബി.സുധീർ,കെ.എസ്. സന്ദീപ്, കെ.വി.ലാജുദ്ധീൻ, കെ.കെ.ഹിരോഷ്, ഷുക്കൂർ കോനാരത്ത്, സി.സലീം, ഉമ്മർ കരിപ്പായിൽ,പ്രസാദ് പോൾ,ഷക്കീർ പുന്ന, ഇസ്ഹാഖ് മണത്തല, നിഷാദ് ചാവക്കാട്, ഷക്കീർ മണത്തല, സലാം മണത്തല, ജബ്ബാർ പുന്ന എന്നിവർ സംസാരിച്ചു.

ഒരുമനയൂർ: ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനത്തിന്റെ ഭാഗമായി ഒരുമനയൂർ മണ്ഡലം കോൺഗ്രസ്‌ 168-ാം ബൂത്ത്‌ കമ്മിറ്റി യുടെ  നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു.ഇ.വി. ജോൺസൺ ഉദ്ഘാടനം ചെയ്തു.ജോബി ആളൂർ അധ്യക്ഷത വഹിച്ചു. കെ.ജെ. ചാക്കോ, അക്‌ബർ,പി. പി.നൗഷാദ് , ചാൾസ് ചാക്കോ, മനു ആന്റോ, അഭിഷേക്, ജോയൽ പോൾ എന്നിവർ നേതൃത്വം നൽകി.


RELATED ARTICLES
- Advertisment -

Most Popular

Recent Comments