Thursday, November 21, 2024

വത്സൻ താമരയൂരിൻ്റെ ഒറ്റയാൾ സമരം ഫലം കണ്ടു; റോഡിൻ്റെ അറ്റകുറ്റപ്പണി ആരംഭിച്ചു

ഗുരുവായൂർ: ഗുരുവായൂർ പടിഞ്ഞാറെ നട മുതൽ ആൽത്തറ വരെയുള്ള റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ പൊതുപ്രവർത്തകൻ നടത്തിയ ഒറ്റയാൾ പ്രതിഷേധം ഫലം കണ്ടു. റോഡിൻ്റെ അറ്റപ്പണി ആരംഭിച്ചു. തകർന്നുകിടക്കുന്ന റോഡ് അറ്റകുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസമാണ് പൊതുപ്രവർത്തകൻ വത്സൻ താമരയൂർ ചാവക്കാട് പി.ഡബ്ല്യു.ഡി ഓഫീസിനു മുന്നിൽ മുന്നിൽ ഒറ്റയാൾ നിരാഹാര സമരം നടത്തിയത്. സമരം ശ്രദ്ധയിൽപ്പെട്ട ഉദ്യോഗസ്ഥർ റോഡിൻ്റെ അറ്റപ്പണി ഉടൻ ആരംഭിക്കുന്ന ഉറപ്പുനൽകിയതോടെ വത്സൻ സമരം അവസാനിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് റോഡിൻ്റെ അറ്റപ്പണി ആരംഭിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments